തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് 2021 മാര്‍ച്ച 2ന് സംയുക്ത വാഹന പണിമുടക്ക് നടത്തുന്നു. മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് പണിമുടക്ക്.
