തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുമ്പില്‍ നിരാഹാരമനുഷ്ടിക്കുന്ന ഷാഫി പറമ്പിലിനേയും ശബരി നാഥിനേയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. രണ്ടുപേരുടേയും ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണിത്.22.02.2021 തിങ്കളാഴ്ച ഉച്ചയോടെ ഡോക്ടര്‍മാരുടെ സംഘം സമര പന്തലിലെത്തി ഇരുവരേയും പരിശോധിച്ചിരുന്നു.
ഇവരുടെ ആരോഗ്യനില മോശമാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞതായും ഡോക്ടര്‍മാര്‍ പറഞ്ഞു. നിരാഹാരം 9 ദിവസം കഴിഞ്ഞതോടെയാണ് എംഎല്‍എ മാരുടെ ആരോഗ്യ നില മോശമായത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസവും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇരുവരും സമരം തുടരാന്‍ തീരുമാനിക്കുക യായിരുന്നു.