തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലെ ധാരണാ പത്രം സര്‍ക്കാര്‍ റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്. കെഎസ്‌ഐഎന്‍സിയുമായുള്ള ധാരണാ പത്രമാണ് റദ്ദാക്കുന്നത്. 22/02/21 തിങ്കളാഴ്ച തന്നെ നടപടി തുടങ്ങാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ധാരണാ പത്രമെന്ന് വിലയിരുത്തിയാണ് നടപടി.
കെഎസ്‌ഐഎന്‍സിയുമായി ഇഎംസിസിക്കുള്ള ധാരണ പത്രം പുനപരിശോധിച്ചശേഷം ഫിഷറീസ് നയത്തിന് വിരുദ്ധമായ ഉപാധികളുണ്ടെങ്കില്‍ റദ്ദാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ തീരുമാനത്തോടെയാണ് പുനപരിശോധന.
കേരള ഷിപ്പിങ് ആന്റ് എന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷിനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു.
ധാരണാപത്രത്തെ സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി ശനിയാഴ്ച(20/02/21) നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ത്തന്നെ അറിയിച്ചിരുന്നു. ധാരണാപത്രത്തെക്കുറിച്ച് മന്ത്രിമാര്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നത്. ധാരണ പത്ര വുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. സര്‍ക്കാരിന്റെ മത്സ്യ നയത്തിന് വിരുദ്ധമാണ് ധാരണപത്രമെന്നും വിലയിരുത്തലുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ധാരണാപത്രം റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.