ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് പത്രം കൈമാറിയതില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ബിജെപി എം പി സുബ്രമണ്യന്‍ സ്വാമി നല്കിയ ഹര്‍ജിയിലാണ് നടപടി. എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കര് ഫെര്‍ണാണ്ടസ്, സുമന് ദുബേ, സാം പിത്രോഡ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രില്‍ 12നകം മറുപടി നല്‍കാനും അതുവരെ വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യാനുമാണ് കോടതി ഉത്തരവിട്ടത്. കേസില്‍ സുപ്രിംകോടതി രജിസ്ട്രി ഓഫിസര്‍, ആദായ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയ സാക്ഷികളെ വിളിച്ചുവരുത്തി തെളിവെടുക്കണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടെങ്കിലും വിചാരണ കോടതി അനുവദിച്ചില്ല. ജസ്റ്റിസ് സുരേഷ് കൈറ്റാണ് നോട്ടീസ് അയച്ചത്. ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും വിചാരണക്കോടതി നടപടികള്‍ ഏപ്രില്‍ 12 വരെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ബിജെപി എംപിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് സത്യസഭലും സോണിയാ ഗാന്ധികക്കും മറ്റും വേണ്ടി ഹാജരായ അഭിഭാഷകന് താരം ചീമയും സ്ഥിരീകരിച്ചു.
