ദില്ലി: പാസ്പോര്‍ട്ട് അപേക്ഷയെ ഡിജിലോക്കറുമായി ബന്ധിപ്പിക്കുന്ന പദ്ധതി വിദേശകാര്യ മന്ത്രി വി.മുരളീധരന് ഉ്ഘാടനം ചെയ്തു. കേന്ദ്ര ഐടി മന്ത്രാലയം നടപ്പാക്കിയിട്ടുളള ഓണ്‍ ലൈന്‍ സേവന പദ്ധതിയാണ് ഡിജി ലോക്കര്‍. വൈകാതെ ഇ-പാസ്പോര്‍ട്ട് നടപ്പിലാക്കുമെന്നും പാസ്പോര്‍ട്ടും ഡിജിലോക്കറില്‍ ലഭ്യമാക്കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ക്രമക്കേടുകള്‍ പരമാവധി കുറക്കാന്‍ ഇ-പാസ്പോര്ട്ടുകള് സഹായകരമാകുമെന്നാണ് പ്രതീക്ഷ.
പാസ്പോര്‍ട്ട് അപേക്ഷക്കൊപ്പം നല്‍കേണ്ട രേഖകള്‍ ഡിജി ലോക്കറില്‍ നിന്ന് ശേഖരിക്കാനുളള സംവിധാനമാണ് ഇന്നലെ തുടങ്ങിയത്. രേഖകള്‍ ഡിജി ലോക്കറില്‍ ലഭ്യമെങ്കില്‍ അപേക്ഷക്കൊപ്പം അവ നല്‍കേണ്ടതില്ല. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ പുതിയത് ലഭിക്കുന്നത് എളുപ്പമാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. പാസ്പോര്‍ട്ട് സേവാ പദ്ധതിയിലൂടെ ഏഴുകോടിയിലധികം പാസ്പോര്ട്ടുകള് ഇന്നുവരെ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊരന്മാര്ക്കുളള സേവന ഡെലിവറി അനുഭവം മെച്ചപ്പെടുത്താനായി നിരവധി സുപ്രധാന നടപടികല്‍ കൈക്കൊണ്ചിട്ടുളളതായും പാസ്പോര്‍ട്ട് നിയമങ്ങല്‍ ലഘൂകരിക്കുകമാത്രമല്ല പാസ്പോര്‍ട്ട് സേവനങ്ങല്‍ പൗരന്മാരുടെ പടിവാതില്ക്കല് എത്തിക്കുന്നതിനും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുരളീധരന് കൂട്ടിചേര്‍ത്തു.

