മോഹൻലാലിന്റെ ബറോസിൽ പൃഥ്വിരാജ് എത്തുന്നു

മോഹൻലാൽ തന്നെ സംവിധാനം ചെയ്ത മോഹൻലാൽ തന്നെ പ്രധാന കഥാപാത്രമായി എത്തുന്ന ബറോസ് എന്ന ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നു. ദൃശ്യം 2 വിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് പൃഥ്വിരാജ് മോഹൻലാലിൻറെ സംവിധാനത്തിൽ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞത് .

സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ രചയിതാവ് ജിജോ പുന്നൂസും സംഗീതസംവിധായകൻ ലിഡിയൻ നാദസ്വരവുമാണ്.സ്പാനിഷ് താരങ്ങളായ പാസ് വേഗ റാഫേൽ അമാർഗോ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന മോഹൻലാൽ വ്യക്തമാക്കിയിരുന്നു. വാസ്കോഡഗാമയുടെ വേഷത്തിലാണ് റാഫേൽ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലായിരിക്കും പാസ് വേഗ എത്തുക.

ഈ സിനിമ എന്തിനെക്കുറിച്ചാണ് എന്നും അതിനെ കുറിച്ചുള്ള നിങ്ങളുടെ സങ്കൽപത്തെ കുറിച്ചും എനിക്കറിയാം ആം അതിനായി കാത്തിരിക്കാൻ ആവുന്നില്ല ലാലേട്ടാ എല്ലാ ആശംസകളും നേരുന്നു എന്ന് പറഞ്ഞ് മോഹൻലാലിൻറെ കഥാപാത്രത്തെ വാനോളം പുകഴ്ത്തുക യായിരുന്ന പൃഥ്വിരാജിന്റ വാക്കുകൾക്ക് പിന്നാലെയാണ് പൃഥ്വിരാജും സിനിമയിൽ അഭിനയിക്കുന്നു എന്ന വാർത്ത വരുന്നത്.

ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളിൽ ഒന്നായ ജിജോ സാറിൻറെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിനും ഒരുഭാഗം ആവുന്നതിനും നന്ദി. ബറോസ് ഒരു മോഹൻലാൽ ചിത്രം എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞിരുന്നത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →