മുഖ്യമന്ത്രിയാവാനും തയ്യാണെന്ന്‌ ഇ ശ്രീധരന്‍

തിരുവനന്തപുരം : കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ താന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന്‌ മെട്രോമാന്‍ ഇ. ശ്രീധരന്‍. അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നി‌ന്ന്‌ രക്ഷിക്കാനും അടിസ്ഥാന സൗകര്യവികസനത്തിനുമാകും പ്രാമുഖ്യം നല്‍കുകയെന്നും ശ്രീധരന്‍ പ്രതികരിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐ യോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണഘടനാ പദവിയായ ഗവര്‍ണ്ണര്‍ക്ക്‌ കൂടുതല്‍ അധികാരമില്ല. അതുകൊണ്ടുതന്നെ ആ സ്ഥാനത്ത്‌ നിന്നുകൊണ്ട്‌ സംസ്ഥാനത്തിന്വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ്‌ ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നുവെന്ന്‌ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കിയത്‌. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്കിടെ ഞായറാഴ്‌ച ശ്രീധരന്‍ ഒദ്യോഗികമായി ബിജെപിയില്‍ ചേരുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കിഫ്‌ബിയാണ്‌ കേരളത്തിന്‌ ഏറ്റവും ദ്രോഹം ചെയ്‌തിരിക്കുന്നതെന്ന്‌ കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. .

കേരളത്തില്‍ പ്രളയം ഉണ്ടായതിന്റെ കാരണംപോലും സര്‍ക്കാര്‍ കണ്ടുപിടിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു മനുഷ്യ നിര്‍മ്മിത പ്രളയമാണ്‌. സ്വാഭാവികമല്ല. ഒരു വിദഗ്‌ദസമിതിയുണ്ടാക്കി പ്രളയത്തിന്റെ കാരണവും വരാതിരിക്കാന്‍ എന്തു ചെയ്യണമെന്നും കണ്ടെത്തണം. ഒരു നടപടിയും എടുത്തില്ല. അപ്പോള്‍ പിന്നെ പുനരധിവാസം സര്‍ക്കാരിന്‍റെ നേട്ടമായി പറയാനാവില്ലല്ലോ. അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലേക്ക്‌ ഒരു വ്യവസായം പോലും വന്നിട്ടില്ല. വരാന്‍ സമ്മതിക്കുന്നില്ല. ആ സ്വഭാവം മാറണം. വ്യാവസായം വരാതെ ആള്‍ക്കാര്‍ക്ക്‌ ജോലി കിട്ടില്ല, അടിസ്ഥാന സൗകര്യ വികസനത്തില്‍ രാഷ്ട്രീയക്കാര്‍ക്ക്‌ താല്‍പ്പര്യമുളളത്‌ മാത്രമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. രാജ്യത്തിന്റെ ഗുണം നോക്കി നടത്തുന്നില്ല. ഉദാഹരണത്തിന്‌ സില്‍വര്‍ലൈന്‍. അതുകൊണ്ട്‌ ഒരു ഗുണവും കേരളത്തിന്‌ ഉണ്ടാവാന്‍ പോകുന്നില്ല.അവര്‍ക്ക രാഷ്ട്രീയ ഗുണം കിട്ടുന്നത്‌ ചെയ്‌തിട്ടുകാര്യമില്ല. രാജ്യത്തിന്‌ എന്താണ്‌ വേണ്ടത്‌ അതാണ്‌ ചെയ്യേണ്ടത്‌. ശ്രീധരന്‍ പറഞ്ഞു.

അനുമതി ലഭിച്ച പല റെയില്‍വേ പ്രോജക്ടും എല്‍ഡിഎഫ്‌ സര്‍ക്കാര്‍ വേണ്ടെന്നുവച്ചതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലമ്പൂര്‍-നഞ്ചംകോട്‌ ലൈന്‍, തിരുവനന്തപുരം ലൈറ്റ്‌ മെട്രോ, കോഴിക്കോട്‌ ലൈറ്റ്‌ മെട്രോ ഇതൊന്നും അവര്‍ക്ക്‌ വേണ്ട. ശരിക്കും സംസ്ഥാനത്തിന്‌ ആവശ്യമായ പ്രോജക്‌ടുകള്‍ എടുക്കുന്നില്ല. പകരം അവര്‍ക്ക്‌ സൗകര്യം പോലെ പേര്‌ വര്‍ദ്ധിപ്പിക്കുന്ന പ്രോജക്ടുകളാണ്‌ എടുക്കുന്നതെന്നും.അദ്ദേഹം പറഞ്ഞു.

ചെയ്യുന്ന കര്‍മ്മം നാടിനുപകാരപ്പെടണമെന്നതാണ്‌ തന്റെ ചിന്തയെന്നും അതുകൊമണ്ടാണ്‌ പാലാരിവട്ടം പാലം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങേള്‍ അത്‌ ചെയ്‌തില്ലെങ്കില്‍ അത്‌ കഴിയാന്‍ വീണ്ടും ഒരു 18മാസം വേണ്ടിവരും. അതുവരെ നാട്ടുകാര്‍ക്ക്‌ വലിയ ഉപദ്രവമായിരിക്കും. തങ്ങള്‍ അഞ്ചരമാസം കൊണ്ടാണ്‌ പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →