സബ്‌സിഡിക്ക് അര്‍ഹനാണെന്ന സര്‍ട്ടിഫിക്കറ്റിന് 10,000രൂപ കൈക്കൂലി , മൃഗ ഡോക്ടര്‍ അറസ്റ്റില്‍

കോട്ടയം: കൈക്കൂലിവാങ്ങിയ മൃഗ ഡോക്ടര്‍ അറസ്റ്റില്‍ .പശുവിനെ വാങ്ങുന്നതിനുളള വായ്പയില്‍ സബ്‌സിഡിക്ക് അര്‍ഹനാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് പതിനായിരം രുപ കൈക്കൂലി വാങ്ങിയ്ത. പെരുവ മുളക്കുളം മൃഗാശുപത്രിയിലെ ഡോക്ടര്‍ അജോ ജോസഫിനെയാണ് വിജിലന്‍സ് സംഘം അറസറ്റ് ചെയ്തത്. വെള്ളിയാഴ്ച (19.02.2021) ഉച്ചക്ക് 12 മണിയോടെ ഓഫീസില്‍ നിന്നാണ് ഡോക്ടറെ അറസ്റ്റുചെയ്തത്.

റീബില്‍ഡ് കേരള പദ്ധതി വഴി ക്ഷീര കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങാന്‍ 1.20 ലക്ഷം രൂപ വായ്പ നല്‍കുന്നുണ്ട്. . ഇതില്‍ 60,000രൂപ സബ്‌സിഡിയാണ്. ഇതിനായി മൃഗ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റിനാണ് പതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. അയ്യായിരം രൂപ വരെ നല്‍കാന്‍ കര്‍ഷകന്‍ തയ്യാറായെങ്കിലും ഡോക്ടര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സിന്റെ നിര്‍ദ്ദേശാനുസരണം ഇന്നലെ രാവിലെ ആശുപത്രിയിലെത്തി പണം നല്‍കവെ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിജിലന്‍സ് തെക്കന്‍മേഖല ഡിവൈഎസ്പി എകെ വിശ്വനാഥന്‍, ഇന്‍സ്‌പെക്ടര്‍മാരായ റിജോ.പി.ജോസഫ്, രാജന്‍ കെ.അരമന, എസ്‌ഐ മാരായ വിന്‍സന്റ് കെ.മാത്യു, സാനി തോമസ്, തുളസീധരക്കുറുപ്പ്, സുരേഷ്‌കുമാര്‍, തോമസ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →