ആ റോഡ് ടാർ ചെയ്തിട്ട് മൂന്നു വർഷമേ ആയിട്ടുള്ളൂ… ദൃശ്യം 2 ചിത്രത്തിലെ പരാമർശത്തിന് പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ

കൊച്ചി: ഇത് പിണറായി കാലം.മോഹൻലാൽ – ജിത്തു ജോസഫ് ചിത്രമായ ദൃശ്യം 2 എന്ന സിനിമയിൽ സംസ്ഥാന സർക്കാരിൻറെ സംഭാവന ചൂണ്ടിക്കാട്ടിയുള്ള ഒരു രംഗത്തെ കുറിച്ചാണ് സോഷ്യൽ മീഡിയ പിണറായി സർക്കാരിന്റ വികസനോന്മുഖ നയത്തെ പുകഴ്ത്തുന്നത്.

ഈ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റ വേഷം ചെയ്യുന്ന ഗണേഷ് കുമാർ കേസന്വേഷണവുമായി ബന്ധപ്പെട്ട് നാട്ടുകാരെ ചോദ്യം ചെയ്യാൻ എത്തുന്നതും മോഹൻലാലിൻറെ ജോർജുകുട്ടി എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നാട്ടുകാരിൽ ഒരാൾ നൽകുന്ന ഉത്തരത്തിലെ ഒരു പരാമർശവും ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷമാക്കുന്നത്. മുമ്പിലുള്ള റോഡിലേക്ക് ചൂണ്ടിക്കാട്ടി അത് എങ്ങോട്ടാണ് പോകുന്നതെന്ന ഗണേഷിന്റ സിഐ കഥാപാത്രം ചോദിക്കുമ്പോൾ അത് ജോർജ്ജുകുട്ടിയുടെ കേബിൾ ടിവി ഓഫീസിൽ ഇരിക്കുന്ന ജംഗ്ഷനിലുള്ള കുറുക്കുവഴി ആണെന്നും ആ റോഡ് ടാർ ചെയ്തിട്ട് മൂന്നു വർഷമേ ആയിട്ടുള്ളൂ എന്നും നാട്ടുകാരൻ ഉത്തരം നൽകുകയും ചെയ്യുന്നുണ്ട്. ആറു വർഷങ്ങൾക്കു മുമ്പ് ആ റോഡ് വളരെ മോശമായിരുന്നു എന്നും ഈ കഥാപാത്രം പറയുന്നുണ്ട്.

പിണറായി സർക്കാരിൻറെ വികസന നേട്ടത്തെയാണ് ഈ രംഗം സൂചിപ്പിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത് . മുമ്പ് മോശമായിരുന്നു റോഡ് പിണറായി സർക്കാർ വന്നതോടെ നന്നായി എന്നും ഇവർ സൂചിപ്പിക്കുന്നു. സിനിമയിലെ ഈ സീൻ മാത്രം അടർത്തിയെടുത്ത് അതോടൊപ്പം സംസ്ഥാന സർക്കാരിൻറെ ഇനിയും മുന്നോട്ട് എന്ന വീഡിയോ ഭാഗം കൂടി എഡിറ്റ് ചെയ്തു ചേർത്തിട്ട് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുകയാണ്. നവകേരളം എന്ന ഇമേജ് കാർഡ് കൂടി ചേർത്തുകൊണ്ട് ഒറ്റപ്പാലം എംഎൽഎ ആയ പി ഉണ്ണിയും ഇക്കാര്യം തന്നെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →