തിരുവനന്തപുരം : കേന്ദ്ര നിർദ്ദേശ പ്രകാരം സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.ജനങ്ങളെ കാര്യമായി ബാധിക്കാത്ത രീതിയിൽ ഇതിൽ അര ശതമാനം മാത്രമാണ് വർദ്ധനവ് എന്നും മന്ത്രി പറഞ്ഞു.
പ്രതിവർഷം അഞ്ച് ശതമാനത്തിന്റേതാണ് വർദ്ധനവ്. മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തതിനുശേഷം ഏപ്രിൽ ഒന്നുമുതൽ ആയിരിക്കും വർദ്ധനവ് നടപ്പിലാക്കുക എന്നും മന്ത്രി അറിയിച്ചു.

