രാജ്യത്തെ വിമാനയാത്രക്കാർക്ക് കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. തെറ്റായ വിവരം നൽകുന്നവർക്ക് ക്രിമിനൽ കുറ്റം

ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടൻ, യൂറോപ്പ്, പശ്ചിമേഷ്യ, എന്നിവിടങ്ങളിൽ നിന്നും വരുന്നവർ ഒഴികെയുള്ള രാജ്യത്തെ എല്ലാ വിമാനയാത്രക്കാർക്കും കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

പുതിയ മാർഗ നിർദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും കൂടാതെ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ ടി പി സി ആർ ടെസ്റ്റിൽ നെഗറ്റീവ് ആണെന്ന് റിപ്പോർട്ടും അപ്‌ലോഡ് ചെയ്യണമെന്നുമാണ് നിയമം. ഈ ടെസ്റ്റിൽ നെഗറ്റീവായി വർക്ക് മാത്രമേ വിമാനത്തിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ.കുടുംബത്തിൽ മരണം സംഭവിച്ചത് മൂലം യാത്ര ചെയ്യുന്നവരെ ഈ നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തെറ്റായ വിവരം അപ്‌ലോഡ് ചെയ്യുന്നത് ക്രിമിനൽ കുറ്റമായി പരിഗണിച്ചേക്കും. ബ്രിട്ടൻ, യൂറോപ്പ് , പശ്ചിമേഷ്യ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിൽ എത്തുന്നവർ രാജ്യത്ത് എത്തിയതിനുശേഷം സ്വന്തം ചെലവിൽ ആർ ടി പി സി ആർ ടെസ്റ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. സൗത്ത് ആഫ്രിക്കയിൽ നിന്നും ബ്രസീലിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് വിമാനസർവ്വീസ് ഇല്ലാത്തതിനാൽ ഈ രണ്ടു രാജ്യങ്ങളിൽ നിന്നും ഉള്ളവർ മേൽപ്പറഞ്ഞ വിഭാഗത്തിൽ ഉൾപ്പെടും.

ബ്രിട്ടൻ, യൂറോപ്പ് മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാനം വഴിയോ മാറി കയറിയോ എത്തുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ 14 ദിവസത്തെ ട്രാവൽ ഹിസ്റ്ററി വെളിപ്പെടുത്തണമെന്നും നിർദേശമുണ്ട്. കോമഡി ഇൻറെ സൗത്ത് ആഫ്രിക്കൻ വകഭേദം നാല് പേരിലും ബ്രസീലിയൻ വകഭേദം ഒരാളുമാണ് പുതിയതായി കണ്ടെത്തിയിട്ടുള്ളത് . ഈ രണ്ടു വകഭേദങ്ങൾക്കും പകർച്ച വ്യാപന സാധ്യത വളരെ കൂടുതലാണ്, വൈറസിന്റെ യു കെ വകബേധം രാജ്യത്ത് ഇതുവരെ 187 പേരിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം