കോഴിക്കോട് : കോഴിക്കോട് നീട്ടൂരില്‍ പോലീസിനെ ആക്രമിക്കുകയും കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിക്കുകയം ചെയ്ത 9 സിപിഎമ്മുകാര്‍ അറസ്റ്റിലായി.2016ല്‍ ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ പ്രതി നീട്ടൂര്‍ ആമ്പത്ത് അശോകനെയാണ് അമ്പതോളം പേരടങ്ങുന്ന സംഘം മോചിപ്പിച്ചത്. സംഭവത്തില്‍ എസ്‌ഐ അടക്കം നാലുപോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അശോകന്‍(46), നീട്ടൂര്‍ സ്വദേശികളായ കുഞ്ഞിത്തയ്യുളളതില്‍ സുമേഷ്(30), മൊട്ടമ്മല്‍ ശോഭിന്‍(29), മൊട്ടന്തറ സബിന്‍(23), തുവേമ്മല്‍ ലിജിലേഷ്(28), കായലോട്ടുമ്മല്‍ രാഹുല്‍(31), കുഞ്ഞിത്തയ്യുളളതില്‍ വിഷ്ണു(31), അമ്പാത്ത്മിത്തല്‍ നിവേഷ്(25), എരത്ത് ലിനീഷ്(28) എന്നിവരെയാണ് കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തത്.
വധശ്രമം, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ ,പൊതുമുതല്‍ നശിപ്പിക്കല്‍, തുടങ്ങിിയ വകുപ്പുകള്‍ ചേര്‍ത്ത് അശോകന്‍,ഭാര്യ ശോഭ എന്നിവരടക്കം 52 പേര്‍ക്കെതിരെയാണ് കേസ് .
കഴിഞ്ഞ 13.02.2021 ശനിയാഴ്ച രാത്രി 11ന് പ്രതിയെ പിടികൂടാനെത്തിയ കുറ്റ്യാടി എസ്‌ഐ അനീഷ്‌കുമാര്‍, പോലീസുകാരായ രജീഷ്, സബിന്‍, ഹോംഗാര്‍ഡ് സണ്ണികുര്യന്‍, എന്നിവരെയാണ് സംഘം ആക്രമിച്ചത്. പ്രതികളെ നാദാപുരം ഫസറ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി . സംഭവം നടന്ന് മൂന്നുദിവസമായിട്ടും ആരെയും അറസ്റ്റ് ചെയ്യാത്തത് പോലീസിനുമേല്‍ സിപിഎമ്മിന്‍റെ സമ്മര്‍ദ്ദമുളളതുകൊണ്ടാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

