ന്യൂഡല്‍ഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ പ്രഖ്യാപിച്ച ട്രയിൻ തടയലിൽ ഉത്തരേന്ത്യയിൽ തീവണ്ടി ഗതാഗതം ഏറെക്കുറേ സ്തംഭിച്ചു. ഹരിയാനയില്‍ പലയിടങ്ങളിലും പ്രതിഷേധകര്‍ ട്രെയില്‍ തടഞ്ഞു. വ്യാഴാഴ്ച (18/02/21)ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാരംഭിച്ച ട്രെയിന്‍ തടയല്‍ വൈകിട്ട് നാല് വരെ നിണ്ടു.
പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളിലായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയും ഭാരതീയ കിസാന്‍ യൂണിയനും ഒരുമിച്ചാണ് ട്രെയിന്‍ തടയല്‍ സമരം നടത്തിയത്.

