ന്യൂഡല്‍ഹി: ചൈനീസ് സൈന്യം പാംഗോങ് തടാകത്തിന്റെ വടക്ക്, തെക്കന്‍ തീരങ്ങളില്‍ നിന്ന് പിന്‍വാങ്ങി. ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.മേഖലയില്‍ നിര്‍മിച്ച ടെന്റുകളും ബങ്കറുകളും െചെനീസ് സേന (പി.എല്‍.എ) നീക്കം ചെയ്തതിന്റെ ദൃശ്യങ്ങളാണ് സേന പങ്കുവച്ച വീഡിയോവിലുള്ളത്. എട്ടുമണിക്കൂര്‍ കൊണ്ട് 100 കിലോമീറ്ററിനുള്ളില്‍ 200 െചെനീസ് ടാങ്കുകള്‍ പിന്‍വാങ്ങി. ഫിംഗര്‍ നാലിനും എട്ടിനും ഇടയില്‍ 2020 ഏപ്രിലില്‍ നിര്‍മിച്ച ടെന്റുകള്‍, ജെട്ടി, ഹെലിപ്പാഡ്, നിരീക്ഷണകേന്ദ്രങ്ങള്‍ എന്നിവ നീക്കുന്നതും വീഡിയോയില്‍ കാണാം.പിന്‍മാറ്റത്തിന്റെ ആദ്യഘട്ടം 15-20 ദിവസം കൊണ്ടുപൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ലഡാക്കില്‍ തുടങ്ങിയ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പാംഗോങ് സോയില്‍നിന്ന് സേനകളെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.
പാംഗോങ് മേഖലയില്‍ നിന്ന് ചൈനീസ് പിന്‍മാറ്റം: വിഡിയോ ദൃശ്യങ്ങളുമായി ഇന്ത്യ
