പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റി, തെലങ്കാന ഗവര്‍ണര്‍ക്ക് താല്‍ക്കാലിക ചുമതല

മാഹി: പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റി. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനാണ് താല്‍ക്കാലിക ചുമതല.

രാഷ്ട്രപതി ഭവന്റേതാണ് നടപടി. തമിഴ്‌നാട് ബി.ജെ.പി ഘടകത്തിന്റെ മുന്‍ അധ്യക്ഷനായിരുന്നു സൗന്ദര്‍രാജന്‍.

നേരത്തെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ് രണ്ട് ദിവസത്തിനുള്ളില്‍ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെച്ച പുതുച്ചേരി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്.

Share
അഭിപ്രായം എഴുതാം