സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം നല്‍കി സുപ്രീം കോടതി

ന്യൂ ഡല്‍ഹി: യുപി പോലീസിന്റെ തടവില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കടുത്ത ഉപാധികളോടെ അഞ്ചുദിവസത്തെ ജാമ്യം നല്‍കി സുപ്രീം കോടതി. മാതാവിനേയും അടുത്ത ബന്ധുക്കളേയും മാത്രമേ കാണാവു. മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയോ, സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്യരുത്. പൊതുജന സമ്പര്‍ക്കമരുത്. അഞ്ചാം ദിവസം ജയിലില്‍ തിരിച്ചെത്തണം. തുടങ്ങിയവയാണ് ഉപാധികള്‍. യുപി പോലീസ് സിദ്ദിക്കിനെ അനുഗമിക്കണമെന്നും യുപി പോലീസിന് കേരള പോലീസ് മതിയായ സഹായങ്ങള്‍ നല്‍കണമെന്നും വീടിന് പുറത്തുനിന്ന് പോലീസ് സംരക്ഷണം നല്‍കണമെന്നും മാതാവുമായുളള കൂടിക്കാഴ്ചയില്‍ ഒപ്പം നില്‍ക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →