ഫ്രാന്‍സില്‍ വൈറസ് വകഭേദങ്ങള്‍ അതിവേഗം പടരുന്നു: ലോക്ക്ഡൗണിലേക്ക് രാജ്യം

പാരീസ്: ഫ്രാന്‍സിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പുതിയ വൈറസ് വകഭേദങ്ങള്‍ അതിവേഗം പടരുന്നു. ഇതോടെ രാജ്യം കടുത്ത നിയന്ത്രണങ്ങളോടെയുള്ള ലോക്ക്ഡൗണിലേക്ക് പോവേണ്ടി വരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഡിസംബറില്‍ ഫ്രാന്‍സ് ബ്രിട്ടനുമായുള്ള അതിര്‍ത്തി അടച്ചിരുന്നുവെങ്കിലും, വൈറസിന്റെ പുതിയ വകഭേദം ഫ്രഞ്ച് തുറമുഖ നഗരമായ ഡങ്കിര്‍ക്കിനു സമീപത്തെ കെന്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ബ്രിട്ടനുമായുള്ള അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ കടുത്ത നിയന്ത്രണമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും വന്നവരിലാണ് പുതിയ വൈറസ് വകഭേദങ്ങള്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും. ഡങ്കിര്‍ക്കിലെയും മറ്റ് ചില പ്രദേശങ്ങളിലെയും ആളുകള്‍ നഗരം വിട്ടുപോകരുതെന്ന് നിര്‍ദേശമുണ്ട്. അതേസമയം, വൈറസ് വകഭേദങ്ങള്‍ വ്യാപിക്കുന്നത് രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ വഷളാക്കുമെന്ന് ഫ്രാന്‍സിന്റെ ദേശീയ പൊതുജനാരോഗ്യ ഏജന്‍സി വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കി.ഏജന്‍സിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വടക്കന്‍ ഫ്രാന്‍സിലുടനീളമുള്ള നാലിലൊന്ന് കേസുകളിലും ജനുവരി അവസാനത്തില്‍ പാരീസ് മേഖലയില്‍ 20% കേസുകളിലും ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →