റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്‌സിനേഷന്റെ പിന്നാലെ റിപ്പോര്‍ട്ട് ചെയ്തത് 27 മരണം

February 15, 2021 - 10:26 pm

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനേഷന്റെ ഭാഗമായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 27 മരണമെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ശനിയാഴ്ച വരെ 84800 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. 24 മണിക്കുറിനുള്ളില്‍ 3 മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രാലയം അറിയിച്ചത്.

നിലവില്‍ ഇന്ത്യയില്‍ കൊവിഡ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 1.39 ലക്ഷമാണ്.(1,39,637). ഇത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണത്തിന്റെ 1.28% ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 33 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ എന്നിവിടങ്ങളില്‍ അയ്യായിരത്തില്‍ താഴെ മാത്രം ആണ് രോഗികള്‍. ത്രിപുര, ദാമന്‍ &ദിയു, ദാദ്ര & നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ നിലവില്‍ രണ്ട് രോഗികള്‍ വീതം മാത്രം.

ഇന്ത്യയില്‍ ചികിത്സയിലുള്ള രോഗികളുടെ 77% (76.5%) വും കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന്. ആകെ രോഗികളുടെ 74.72 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *