പാലാ എംഎല്‍എ മാണിസി കാപ്പന്‍ യൂഡിഎഫില്‍

തിരുവനന്തപുരം.: കേരള രാഷ്ട്രീയം കാതോര്‍ത്തിരുന്ന അഭ്യൂഹത്തിന് വിരാമമായി. പാലാഎംഎല്‍എ മാണി സികാപ്പന്‍ യൂഡിഎഫില്‍ ചേക്കേറി. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തിയതുമുതല്‍ മാണി സി കാപ്പനെ അടര്‍ത്തി മാറ്റാനുളള യുഡിഎഫിന്റെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഫലം കണ്ടു. എന്‍സിപിയെ മുൂഴുവനായി അടര്‍ത്തിമാറ്റാനായിരുന്നു യൂഡിഎഫിന്റെ ശ്രമം . മുതിര്‍ന്ന നേതാക്കള്‍ ഇതിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലവത്തായില്ല. കാപ്പനൊപ്പം എന്‍സിപിയിലെ ചെറിയൊരു വിഭാഗത്തേക്കൂടി കിട്ടുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.

കാപ്പന്‍ മാത്രമായി എത്തിയത് യൂഡിഎഫിന് നേട്ടമാകില്ലെന്നാണ് വിലയിരുത്തല്‍ . കാപ്പനിലൂടെ പാലാ തിരിച്ചുപിടിക്കാമെന്ന യൂഡിഎഫിന്റെ മോഹം സഫലമാകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്നാണ് വിലയിരുത്തല്‍. രണ്ടില ചിഹ്നത്തില്‍ ജോസ് കെ മാണി പാലയില്‍ മത്സരിച്ചാല്‍ കാപ്പന്റെ മോഹം സ്പ്‌നം മാത്രമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. യുഡിഎഫ് കാപ്പനെ മത്സരിപ്പിക്കുന്നതി്‌ന പകരം ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കുകയായിരുന്നെങ്കില്‍ മികച്ച പ്രകടനമെങ്കിലും കാഴ്ചവെക്കാന്‍ കഴിയുമായിരുന്നു. കാപ്പന്‍ വരുന്നത് യുഡിഎഫിന് കൂടുതല്‍ നഷ്ടമുണ്ടാക്കാനാണ് സാധ്യത .പ്രത്യേകിച്ചും എന്‍സിപിയുടെ പിന്തുണയില്ലാതെ. പാലായില്‍ ഈസി വാക്കോവര്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ മികവ് കാട്ടാന്‍ ഇടതുപക്ഷത്തെത്തിയ കേരള കോണ്‍ഗ്രസിന് കഴിയും.

ഭരണത്തിലെത്തുകയാണെങ്കില്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന വാഗ്ദാനമാണ് കാപ്പന് യുഡിഎഫ് നല്‍കിട്ടുളളതെന്ന അറിയുന്നു. കാപ്പന്‍ കൈപ്പത്തി ചഹ്നത്തില്‍ മത്സരിക്കണമെന്നാണ് യുഡിഎഫ് ആഗ്രതിക്കുന്നതെങ്കിലും അദ്ദേഹം അതിന് വഴങ്ങിയിട്ടില്ല. ചിഹ്നവും മുന്നണിയും എല്ലാം മാറി പാലായില്‍ രണ്ടാം ജയം തേടിയിറങ്ങുമ്പോള്‍ കാപ്പന്റെ പ്രകടനം ഏതുതരത്തിലായിരിക്കുമെന്ന് കാത്തിരുന്ന് കാണണം

Share
അഭിപ്രായം എഴുതാം