ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ നാഷണല്‍ മോട്ടോര്‍ ഇന്‍ഷ്വറന്‍സ് കമ്പനി വ്യാജനാണെന്നും പൊതുജനങ്ങള്‍ ഇന്‍ഷ്വറന്‍സിനായി അതിനെ ആശ്രയിക്കരുതെന്നും ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോരിറ്റി ഓഫ് ഇന്ത്യാ. ഈ കമ്പനിക്ക് മോട്ടോര്‍വാഹന ഇൻഷുറൻസ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സോ അനുമതിയോ നല്‍കിയിട്ടില്ലെന്ന് റെഗുലേറ്ററി ബോര്‍ഡ് വ്യക്തമാക്കി. ജനം ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും വ്യാജന്‍മാരുടെ ചതിക്കുഴിയില്‍ വീഴരുതെന്നും നിര്‍ദ്ദേശമുണ്ട്.
ഡി്എന്‍എംഐ കമ്പനി ലിമിറ്റഡ് പോര്‍ട്ടല്‍ ഓഫീസ് ,കൃഷ്ണരാജപുരം ഇൻഷുറൻസ് ഇന്‍ഫോ ബില്‍ഡിംഗ് ദേവസാന്ദ്ര ബെംഗളൂരു -560036 എന്ന വിലാസത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. dnmins.wxsite.com എന്നതാണ് ഇവരുടെ വെബ്‌സൈറ്റ് . digitalpolicyservices@gmail.com എന്നതാണ് ഇവരുടെ ഇ-മെയില്‍ ഐഡി.ഇവര്‍ക്ക് രജിസ്‌ട്രേഷന്‍ ഇല്ല.അതിനാല്‍ തന്നെ ഇവരുടെ പക്കല്‍ നിന്ന് ഇൻഷുറൻസിന് രജിസ്റ്റര്‍ ചെയ്താല്‍ സാധുത ഉണ്ടായിരിക്കുകയില്ലന്നും ഉപഭോക്താവിന് പണം നഷ്ടമാവുമെന്നും യാതൊരു വിധ ഇൻഷുറൻസ് പോളിസികളും വില്‍ക്കാനുളള അംഗീകരം ഇവര്‍ക്കില്ലെന്നും അതോരിറ്റി അറിയിച്ചു.

