ഭക്ഷ്യ വിഷബാധ. മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളേജിലെ വനിതാ ഹോസറ്റലില്‍ ഭക്ഷ്യ വിഷബാധ. മുപ്പതോളം വിദ്യാര്‍ത്ഥിനകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയില്‍ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യ വിഷബാധക്ക് കാരണമെന്ന് വിദ്യര്‍ത്ഥിനികള്‍ പറഞ്ഞു. രാത്രി 8 മണിയോടെ 5 വിദ്യാര്‍ത്ഥിനികള്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രാഥമീക ചികിത്സ നല്‍കി. പിന്നീട് 25ഓളം വിദ്യാര്‍ത്ഥിനികള്‍ക്കുകൂടി സമാന രീതിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശപ്പിച്ച വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നില തൃപ്തികരമാണ്. മുമ്പും ഈ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →