ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്‍ഡിഎ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയോ ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവര്‍ണറോ ആവാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍. ആസാദിന് മോദി നല്കിയ വികാരനിര്‍ഭരമായ യാത്രഅയപ്പാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ഇട നല്‍കിയത്. ജമ്മു കശ്മീരിലെ ബിജെപിയുടെ മുഖമായി അദ്ദേഹം മാറിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇനി ഏതെങ്കിലും സ്ഥാനത്ത് താനുണ്ടാകില്ല ‘ഞാനിപ്പോള്‍ സ്വതന്ത്രനാണ്. എന്നെ ഇനി എവിടേയും കാണാം. പാര്‍ട്ടിയില്‍ എന്തെങ്കിലും സ്ഥാനം വഹിക്കണമെന്ന് ഞാനാഗ്രഹിക്കുന്നില്ലെന്നുമാണ് കഴിഞ്ഞ ദിവസം ആസാദ് പറഞ്ഞത്. ജമ്മു മേഖലയില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ നന്നായി പരിപാലിക്കാന്‍ ഒരു നേതാവിനെ ആവശ്യമുണ്ട്. അതിനാല്‍ തന്നെ ആസാദിനെ എന്‍ഡിഎ തള്ളികളയില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധരും പറയുന്നത്.താഴ്വരയിലെ സ്ഥിതി മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആസാദിനെ ബിജെപി നേതാക്കള്‍ക്കും ഇഷ്ടമാണ്. 71 വയസ്സുള്ളപ്പോള്‍, രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്ന അദ്ദേഹത്തിന് ബിജെപിയുടെ കണ്ണില്‍ അഞ്ച് വര്‍ഷം കൂടി രാഷ്ട്രീയത്തില്‍ ഭാവിയുണ്ട്.

