പാലക്കാട് : വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയടക്കം സമരം നടത്തുന്ന 15പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരാഹാരത്തിലായിരുന്ന മൂന്നാര്‍ സമരനേതാവ് ഗോമതിയടക്കമുളളവരെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഗോമതിയെ അറസ്റ്റ് ചെയ്തത്. വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 5 ദിവസമായി ഗോമതി നിരാഹാര സമരത്തിലായിരുന്നു.
ഗോമതിയുടെ ആരോഗ്യനില വഷളാകുന്നെന്ന് അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയല്ലെന്ന് സമരസമിതി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗോമതിയുടെ നിരാഹാര സമരത്തോട് മുഖ്യമന്ത്രി പിണറായി വിജയന് മുഖം തിരിക്കുകയായിരു വെന്നാണ് ആരോപണം. ഈ മാസം ആദ്യം ബിജെപി നേതാവ് കുമ്മനം രാജശേഖരനാണ് സമരം ഉദ്ഘാടനം ചെയ്തത്.
കേസില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പെണ്‍കുട്ടിയുടെ അമ്മയുടെ തീരുമാനം. തലമുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഡിവൈഎസ്പി സോജനും,എസ്ഐ ചാക്കോയ്ക്കും എതിരെ നടപടി വേണമെന്നാണ് അമ്മയുടെ ആവശ്യം.

