ബെംഗളൂരു : 2020 ഓഗസ്റ്റ് മാസം ബെംഗളൂരു നഗരത്തിലെ ഡിജെ ഹളളി, കെജെ ഹളളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന അക്രമ സംഭവത്തില്‍ എസ്ഡിപിഐ , പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരടക്കമുളള കേസില്‍ 247 പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. അക്രമ സംഭവങ്ങള്‍ ആസൂത്രിതമെന്ന് എന്‍ഐഎ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കി. 667 പേജുളള കുറ്റപത്രമാണ് ബെംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്.
പുലികേശി നഗര്‍ എംഎല്‍എ അഖണ്ഡശ്രീനിവാസ മൂര്‍ത്തിയുടെ മരുമകന്‍ നവീന്‍ ഫേസ്ബൂക്കില്‍ പ്രവാചകനെതിരെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പോസറ്റ് ചെയ്തതാണ് അക്രമത്തിന് കാരണമായത്. ഓഗസറ്റ് 11ന് രാത്രി പ്രദേശത്ത് ഒത്തുകൂടി പോലീസ് സ്‌റ്റേഷനുകളും എംഎല്‍എയുടെ വീടും ആക്രമിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടെന്നും കുറ്റപത്രം പറയുന്നു.
പ്രതികളില്‍ 109 പേര്‍ ഡിജെഹളളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആക്രമങ്ങളു മായി ബന്ധപ്പെട്ടും 139 പേര്‍ കെജെ ഹളളിയിലെ അക്രമവുമായി ബന്ധപ്പെട്ടും ആണ് അറസ്റ്റിലായത്.ആദ്യം ബെംഗളൂരു പോലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ സെപ്തംബറിലാണ് എന്‍ഐഎ ഏറ്റെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 17 പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റപത്രത്തിന്‍റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയശേഷം കോടതി വിചാരണ നടപടികളിലേക്ക് കടക്കും.

