കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തി മഹാരാഷ്ട്ര

മുംബൈ: കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര. കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ വിമാന മാര്‍ഗ്ഗമോ, ട്രെയിന്‍ മാര്‍ഗ്ഗമോ വരുമ്പോള്‍ 72 മണിക്കൂറിനുളളിലുളള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇല്ലെങ്കില്‍ റെയില്‍വേ സ്‌റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടി വരും.

വിമാനത്താവളത്തില്‍ സ്വന്തം ചെലവില്‍ ആര്‍ടിപി പരിശോധനയും, റെയില്‍വേ സ്‌റ്റേഷനില്‍ ആന്‍റി ബോഡി പരിശോധനയുമാണ്‌ നടത്തുക. നേരത്തേ ഗുജറാത്ത്‌, ഗോവ, ദില്ലി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന വരുന്നവര്‍ക്കായിരുന്നു മഹാരാഷ്ട്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയരുന്നത്‌. കേരളത്തില്‍ കോവിഡ്‌ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ്‌ കേരളത്തേയും ഈ പട്ടികയിലേക്ക്‌ ഉള്‍പ്പടുത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →