ആലപ്പുഴ: സ്ത്രീ ശക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന വനിതയ്ക്ക് നല്‍കുന്ന ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷ 15 നകം ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാ മാതൃകയും വിശദവിവരങ്ങളും ജില്ലാ വനിതാ ശിശു വികസന ഓഫീസിലും ഐ സി ഡി എസ് ഓഫീസുകളിലും ലഭിക്കും.