അടുത്ത ലക്ഷ്യം 40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തിയുളള പ്രക്ഷോഭമെന്ന് രാകേഷ് ടിക്കായത്

ചണ്ഡീഗഡ്: കർഷക സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവയിൽ വച്ച് നടന്ന ‘കിസാൻ മഹാപഞ്ചായത്ത്‘ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം സമരത്തിന്റെ ഭാവിയെ കുറിച്ച് പ്രതികരിച്ചത്. നാൽപ്പത് ലക്ഷം ട്രാക്‌ടറുകൾ അണിനിരത്തി കർഷക പ്രക്ഷോഭം ശക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന വ്യക്‌തികളെ വിമർശിച്ചതിനെയും രാകേഷ് ടിക്കായത് പരാമർശിച്ചു. ‘പ്രധാനമന്ത്രി തന്റെ ജീവിതത്തിൽ ഇതുവരെ ഒരു പ്രക്ഷോഭത്തിന്റെയും ഭാഗമായിട്ടില്ല. വാസ്‌തവത്തിൽ രാഷ്‌ട്രത്തെ തകർക്കുന്ന ജോലിയാണ് അദ്ദേഹം ചെയ്‌തു കൊണ്ടിരിക്കുന്നത്’ ടിക്കായത് പറഞ്ഞു.

കർഷകരുടെ പ്രക്ഷോഭം ഈ വർഷം ഒക്‌ടോബർ 2 വരെ തുടരുമെന്ന് രാകേഷ് ടിക്കായത് പറഞ്ഞു. എന്നാൽ പ്രതിഷേധ പരിപാടികൾ അതിന് ശേഷവും അവസാനിക്കില്ല. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ കർഷകർ പ്രതിഷേധ സ്‌ഥലങ്ങളിലേക്ക് മടങ്ങിവരും, തിരികെ പോകുന്നവർക്ക് പകരം പുതിയ ആളുകളെ കൊണ്ടുമെന്നും ടിക്കായത് വ്യക്‌തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →