തന്നെക്കാൾ കാൾ ബുദ്ധിയും അഭിനയശേഷിയുമുള്ള നടിമാർ ഈ ഗൃഹത്തിൽ ഉണ്ടെങ്കിൽ അവരുമായി തുറന്ന സംവാദത്തിന് തയ്യാറാണ് എന്നും അവർക്ക് കഴിവ് തെളിയിക്കാൻ ആയാൽ താൻ അഹങ്കാരം മാറ്റിവെക്കും എന്നും അതുവരെ അഹങ്കാരത്തിന്റ ആഢംബരത്തിൽ അഭിരമിക്കുമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു. ഇല്ല ,അവർക്കതിന് കഴിയില്ല. അമേരിക്കൻ താരം മെറിൽ സ്ട്രീപ്പിനെ പോലെയും , ഇസ്രായേലി താരം ഗാൽ ഗഡോട്ടിനെ പോലെയും ആക്ഷൻ ഗ്ലാമർ വേഷങ്ങളിലും തിളങ്ങാനുള്ള കഴിവ് തനിക്ക് ഉണ്ടെന്നാണ് കങ്കണയുടെ വാദം. ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി , ആക്ഷൻ ചിത്രമായ ധാക്കഡ് എന്നിവയിലെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കങ്കണയുടെ ട്വീറ്റ്.
തന്നെക്കാൾ അഭിനയശേഷിയുള്ള നടിമാർ ഈ ഗൃഹത്തിൽ ഉണ്ടോയെന്ന വെല്ലുവിളിയുമായി കങ്കണ
