അസ്ട്രാസെനെക്ക വാക്‌സിന്‍ കുത്തിവയ്പ് നിര്‍ത്തി വച്ച് ദക്ഷിണാഫ്രിക്ക

കോംഗോ: ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക്ക വാക്‌സിന്‍ ജനിതമാറ്റം സംഭവിച്ച കൊവിഡ് മിതമായ രീതിയില്‍ ബാധിച്ചവരില്‍ പോലും ഫലപ്രദമല്ലെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക വാക്‌സിനേഷന്‍ ഡ്രൈവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ക്കുള്ള പദ്ധതിയാണ് ഉപേക്ഷിച്ചത്. കഴിഞ്ഞയാഴ്ചയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യത്തെ 1 ദശലക്ഷം ഡോസ് അസ്ട്രാസെനെക്ക വാക്‌സിന്‍ ലഭിച്ചത്. ഫെബ്രുവരി പകുതിയോടെ ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ക്ക് ഇത് നല്‍കി തുടങ്ങാനാണ് പദ്ധതി ഇട്ടിരുന്നത്. നിരാശാജനകമായ ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് രാജ്യത്ത് അസ്ട്രാസെനെക്ക വാക്‌സിന്‍ ഉപയോഗപ്രദമാകില്ല എന്നാണെന്നും ആരോഗ്യമന്ത്രി സ്വെലി മഖൈസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →