തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ക്കിടയില്‍ രോഗം കൂടുതലായി പടരുന്നത് ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങളില്‍ അയവ് വന്നത് കോവിഡ് ഭീഷണി അകന്നുവെന്നതിന്റെ സൂചനയല്ലെന്നും, കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നില്ലെന്നത് കൂടുതല്‍ ഗൗരവത്തോടെ ഇടപെടണമെന്ന സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധിതനായ വ്യക്തി വീടിനകത്തും ക്വാറന്‍റൈന്‍ പാലിക്കുന്നതില്‍ വീഴ്‌ച പാടില്ല . ഇക്കാര്യം കൃത്യമായി ചെയ്യാത്തതാണ് മറ്റുകുടുംബാംഗങ്ങളിലേക്ക് രോഗം പകരാനിടയാക്കുന്നത്. മികച്ച ചികിത്സാ സൗകര്യങ്ങളും പരിചരണവും ഉളളതുകൊണ്ടാണ് മരണനിരക്ക് വര്‍ദ്ധിക്കാത്തത്. എന്നാല്‍ നേരിയ ജാഗ്രതക്കുറവ് പോലും സ്ഥിതിഗതികള്‍ വഷളാക്കും. വാഹനങ്ങള്‍ ഓഫീസുകള്‍, വീടുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി വേണ്ടത്ര വായു സഞ്ചാരമില്ലാത്ത ഇടങ്ങളിലാണ് കോവിഡ് ഒരാളില്‍നിന്ന മറ്റൊരാളിലേക്ക് പടരുന്നത്.നിരത്തുകളിലേതിനേക്കാള്‍ ഇത്തരം സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

