ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി ന​ദ്ദയ്ക്ക് നെടുമ്പാശേരിയിൽ സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി ന​ദ്ദയ്ക്ക് നെടുമ്പാശേരിയിൽ സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്. എപ്പി‍ഡമിക് ആക്ട് അനുസരിച്ച് നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. ‌‌

അഞ്ഞൂറോളം പേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി നേതാവ് ബാബു കരിയാട് ആണ് കേസിലെ ഒന്നാം പ്രതി.

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായാണ് ജെ. പി നദ്ദ കേരളത്തിൽ എത്തിയത്. നെടുമ്പാശേരിയിലെത്തിയ നദ്ദയെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകരുടെ വൻ സന്നാഹം എത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →