കൊല്ലം: കയര്‍മേഖലയ്ക്കായി 25 കോടി രൂപയുടെ കടാശ്വാസ പദ്ധതി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയാണ്. കയര്‍ സഹകരണ സംഘങ്ങളുടെ ക്യാഷ് ക്രെഡിറ്റ്, വായ്പ കുടിശികകള്‍, ഇ പി എഫ്, ഇ എസ് ഐ, തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി, വൈദ്യുതി, വെള്ളക്കര, കുടിശ്ശികകള്‍ എന്നിവ തീര്‍ക്കുന്നതിനുള്ള നടപടികളും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കയര്‍ ബോര്‍ഡിന്റെ റിമോട്ട് സ്‌കീമില്‍ ബാങ്ക് വായ്പ എടുത്ത് യൂണിറ്റുകള്‍ നടത്തി നഷ്ടത്തിലായവര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഇത്തരത്തില്‍ ബാങ്ക് വായ്പ എടുത്തവര്‍ക്കെതിരെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകളെ കുടിശികയായി പ്രഖ്യാപിക്കുയോ ജപ്തി നടപടിയിലേക്ക് കടക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ വായ്പാ തുക എഴുതിത്തള്ളുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റിമോട്ട് സ്‌കീം പ്രകാരം വായ്പ എടുത്തിട്ടുള്ള വ്യക്തികള്‍ വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഹിതം കൊല്ലം കയര്‍ പ്രോജക്ട് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474-2793412.
(പി.ആര്‍.കെ നമ്പര്‍.387/2021)