ബിനീഷ്‌ പറഞ്ഞാല്‍ മുഹമ്മദ്‌ എന്തും ചെയ്യും

ബെംഗളൂരു: ബിനീഷ്‌ കോടിയേരി, മുഹമ്മദ്‌ അനൂപിന്റെ ബോസാണെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്. ബിനീഷ്‌ പറഞ്ഞാല്‍ മുഹമ്മദ്‌ എന്തും ചെയ്യും. അനൂപിനെ ബിനാമിയാക്കി ബിനീഷ്‌ മയക്കുമരുന്നിടപടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളില്‍ നിന്ന്‌ രക്ഷപെടാന്‍ ഈ പണം മറ്റ്‌ ബിസിനസുകളിലേക്ക്‌ മാറ്റിയതായി കണ്ടെത്തിയെന്നും എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തിലുണ്ട്‌.

കഴിഞ്ഞ ജൂണില്‍ ലഹരി പാര്‍ട്ടിക്കിടെ കേരള സര്‍ക്കാരിന്‍റെ കരാറുകള്‍ ലഭിക്കാന്‍ കേസിലെ പ്രതികളായ ബിനീഷ്‌ ഉള്‍പ്പെടയുളളവര്‍ ചര്‍ച്ച നടത്തി. കരാര്‍ ലഭ്യമാക്കാന്‍ ബിനീഷിന്‌ 3 മുതല്‍ 4 ശതമാനം വരെ കമ്മീഷന്‍ ഓഫര്‍ ചെയ്‌തതായി മറ്റുളളവര്‍ മൊഴി നല്‍കിയതായും കുറ്റ പത്രത്തിലുണ്ട്‌. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നാണ്‌ ബിനീഷ്‌ കോടിയേരിയെ അറസ്‌റ്റ് ‌ചെയ്യുന്നത്‌. കഴിഞ്ഞ 7 വര്‍ഷത്തിനിടെ ബിനീഷ്‌ വിവിധ ബാങ്ക്‌ അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട്‌ നടത്തിയിട്ടുണ്ടെന്നും ഇതില്‍ 1.22 കോടി രൂപയുടെ മാത്രമാണ്‌ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുളളതെന്നുമാണ്‌ ഇഡിയുടെ കണ്ടെത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →