റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനീസ് സര്‍ക്കാരിനെതിരായ വിമര്‍ശനം: സംരംഭക നേതാക്കളുടെ പട്ടികയില്‍നിന്ന് പുറത്തായി ജാക് മാ

February 3, 2021 - 12:02 pm

ബെയ്ജിങ്: സര്‍ക്കാരിനെതിരേ സംസാരിച്ച ശേഷം രണ്ടു മാസത്തോളം പൊതുധാരയില്‍നിന്ന് അപ്രത്യക്ഷമായ ആലിബാബ സ്ഥാപകന്‍ ജാക് മായെ ഒഴിവാക്കി ചൈനീസ് സര്‍ക്കാര്‍. ജാക് മായുടെ ആന്റ് ഗ്രൂപ്പിനും ആലിബാബയ്ക്കുമെതിരെ അന്വേഷണം നടന്നുവരികയാണ് ആന്റ് ഗ്രൂപ്പിന്റെ ഐ.പി.ഒയും ചൈനീസ് റെഗുലേറ്റര്‍ തടഞ്ഞിരുന്നു.രാജ്യത്ത് സാങ്കേതിക വികസനം കൊണ്ടുവന്ന ബിസിനസുകാരെ പ്രശംസിക്കുന്ന ഒന്നാംപേജിലെ റിപ്പോര്‍ട്ടില്‍നിന്നാണ് ഷാങ്ഹായ് സെക്യൂരിറ്റീസ് ന്യൂസ് മായെ ഒഴിവാക്കിയത്. മൊബൈല്‍ യുഗത്തെ മാറ്റിമറിച്ചവരുടെ പട്ടികയില്‍ പോണി മാ ഉള്‍പ്പെട്ടിട്ടുണ്ട്.ബി.വൈ.ഡി. സഹ സ്ഥാപകന്‍ വാങ് ചുവാന്‍ഫു, ഷവോമി കോര്‍പ്പറേഷന്‍ സഹസ്ഥാപകന്‍ ലീ ജന്‍, ഹ്വാവേ മൊബൈല്‍സ് സഹസ്ഥാപകന്‍ റെന്‍ ഷെങ്‌ഫെയ് എന്നിവരും പട്ടികയിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *