റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആയിരത്തോളം കർഷക പ്രക്ഷോഭകർ കയറിയ പഞ്ചാബ് മെയിൽ വഴിതിരിച്ചുവിട്ടതായി ആരോപണം, സാങ്കേതിക പ്രശ്നങ്ങൾ മൂലമെന്ന് റെയിൽവേ

February 1, 2021 - 7:56 pm

ന്യൂഡല്‍ഹി: പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്ന് ഡല്‍ഹി വഴി മുംബൈയിലേക്കുള്ള പഞ്ചാബ് മെയില്‍ ട്രെയിന്‍ വഴിതിരിച്ചുവിട്ട റെയില്‍വെ നടപടി വിവാദത്തില്‍. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി ആയിരത്തോളം കര്‍ഷകര്‍ ട്രയിനില്‍ ഉണ്ടായിരുന്നെന്നും ഇവര്‍ ഡല്‍ഹിയില്‍ എത്താതിരിക്കാനാണ് ട്രെയിന്‍ വഴി തിരിച്ചുവിട്ടതെന്നും കര്‍ഷക സമര നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചു.

റോഹ്തഗില്‍ നിന്ന് റിവാരി വഴിയാണ് ട്രെയിന്‍ വഴിതിരിച്ചുവിട്ടത്. റോഹ്തഗ് കഴിഞ്ഞാല്‍ ട്രെയിന്റെ അടുത്ത സ്‌റ്റോപ്പ് ന്യൂഡല്‍ഹിയാണ്. തിങ്കളാഴ്ച(01/02/21) രാവിലെ റോഹ്തഗിലെത്തിയ ട്രെയിന്‍ ഹരിയാനയിലെ റിവാരി വഴി തിരിച്ചുവിടുകയായിരുന്നു.

റെയില്‍വെ പാളത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ട്രെയിന്‍ വഴി തിരിച്ചുവിട്ടത് എന്നാണ് നോര്‍ത്തേന്‍ റെയില്‍വെ വക്താവ് ദീപക് കുമാര്‍ പ്രതികരിച്ചത്. എന്നാല്‍ എന്താണ് സാങ്കേതിക തകരാര്‍ എന്ന് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ അടയ്ക്കുകയും ദേശീയ പാതയിലുള്‍പ്പെടെ കൂറ്റന്‍ ബാരിക്കേഡുകള്‍ നിരത്തി ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ റെയില്‍ മാര്‍ഗം കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് എത്താന്‍ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *