കഴക്കൂട്ടത്തെ എഞ്ചിനീയറിംഗ് കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ, ‘മൈഗ്രേൻ’ മൂലമാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പ്

തിരുവനന്തപുരം: കഴക്കൂട്ടത്തെ എഞ്ചിനീയറിംഗ് കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ.

അടൂർ സ്വദേശിനി അഞ്ജനയെയാണ് (31/01/21) ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം വർഷ ആർക്കിടെക്ട് വിദ്യാർത്ഥിനിയാണ് അഞ്ജന. രാവിലെ ഭക്ഷണത്തിനെത്താത്തതിനാൽ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് വിദ്യാർത്ഥിനി കട്ടിലിൽ മരിച്ചു കിടക്കുന്നത് കാണുന്നത്.

അഞ്ജനയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൈഗ്രൈൻ തുടങ്ങിയ അസുഖങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ പറയുന്നു. ഗുളികകൾ അമിത അളവിൽ കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →