ന്യൂഡല്‍ഹി: 2020 വര്‍ഷത്തില്‍ ധനമന്ത്രാലയം 4-5 ചെറു ബജറ്റുകള്‍ അവതരിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തേജന പാക്കേജുകളുടെ രൂപത്തിലായിരുന്ന ഈ പ്രഖ്യാപനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഈ പാക്കേജുകളുടെ തുടര്‍ച്ചയാകും ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്നതെന്നും മോദി പറഞ്ഞു. പാര്‍ലമെന്റ് ബജറ്റ് സെഷനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് ഈ ദശാബ്ദം വളരെ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണിനു ശേഷമുള്ള ആദ്യ ബജറ്റ് എന്ന നിലയില്‍ വന്‍ പ്രതീക്ഷകളാണ് നിക്ഷേപകര്‍ക്കും സമൂഹത്തിനുമുള്ളത്.