റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫെബ്രുവരി മുതല്‍ കോവിഡ് പോരാളികള്‍ക്ക് വാക്സിന്‍

January 30, 2021 - 12:22 pm

ന്യൂഡല്‍ഹി: ഫെബ്രുവരി ആദ്യ വാരം മുതല്‍ കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്യണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. മുന്‍സിപ്പല്‍, റവന്യൂ, കോര്‍പറേഷന്‍ ജോലിക്കാരും ശുചികരണ തൊഴിലാളികളും ഉള്‍പ്പെടുന്നതാണ് മുന്നണി പോരാളികള്‍.ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്സിന്‍ വിതരണം ഇതിനൊപ്പം തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. വാക്സിന്‍ നല്‍കേണ്ട കോവിഡ് മുന്‍നിര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 61 ലക്ഷം പേരുടെ വിവരങ്ങള്‍ കോവിന്‍ പോര്‍ട്ടലില്‍ സമാഹരിച്ചു കഴിഞ്ഞു.ഫെബ്രുവരി ആദ്യ വാരം മുതല്‍ മുന്നണി പ്രവര്‍ത്തകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും വാക്സിനേഷന്‍ ഒരുമിച്ച് നടത്തണമെന്ന് നിര്‍ദേശിച്ചതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് വാക്സിനേഷന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചത് ഈ മാസം 16 നായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *