112 ല്‍ സന്ദേശം ലഭിച്ചാല്‍ 7 മിനിട്ടിനകം പോലീസ്‌ സഹായം

തിരുവനന്തപുരം: 112 എന്ന നമ്പറില്‍ ലഭിക്കുന്ന കോളുകള്‍ക്ക്‌ ഏഴുമിനറ്റിനകം പോലീസ്‌ സഹായം. ഇക്കാര്യം ഉറപ്പുവരുത്തുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. 112 ന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ്‌ സപ്പോര്‍ട്ട്‌ സംവിധാനത്തിലെ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ റോട്ടറി ക്ലബ്ബ്‌ ഓഫ്‌ ടെക്‌നോ പാര്‍ക്കിന്റെ പുരസ്‌കാരം പോലീസ്‌ ആസ്ഥാനത്ത്‌ വിതരണം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത്‌ എവിടെനിന്നും ഈ നമ്പരില്‍ വിളിച്ചാല്‍ പോലീസ്‌ ആസ്ഥാനത്തെ കണ്‍ട്രോള്‍റൂമില്‍ സന്ദേശം ലഭിക്കും. സംഭവസ്‌ഛലത്തെത്താന്‍ കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുന്നത്‌ ഈ കേന്ദ്രത്തില്‍ നിന്നാണ്‌

എമര്‍ജന്‍സി റെസ്‌പോണ്‍സ് സംവിധാനത്തിന്റെ ചുമതലയുളള ഇന്‍സ്‌പെക്ടര്‍മാരായ ജെ സന്തോഷ്‌കുമാര്‍, ആര്‍ വിനോദ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ബിഎസ്‌ അഹുല്‍ ചന്ദ്രന്‍,യു.അഭിലാഷ്‌ ,പോലീസ്‌ കണ്‍ട്രോള്‍റൂം വാഹനത്തിലെ ഇന്‍സ്‌പെക്ടര്‍ ഒകെ സുരേഷ്‌ ബാബു എന്നിവരാണ്‌ അവാര്‍ഡ്‌ സ്വീകരിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →