വാട്ടര്‍ പമ്പ് മോഷ്ടിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കല്ലമ്പലം: വാട്ടര്‍ പമ്പ് മോഷ്ടിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തമിഴ്‌നാട് തപ്പരപ്പ് സ്വദേശി മണിക്കുട്ടന്‍(20), ഇയാളുടെ ബന്ധുവായ അനന്തുശങ്കര്‍ (20) എന്നിവരാണ് അറസ്റ്റിലായത്.പത്തുവര്‍ഷമായി പുതുശേരിക്ക് സമീപം തലവിളയില്‍ താമസക്കാരാണിവര്‍. തലവിള എംആര്‍ വില്ലയില്‍ മുഹമ്മദ് റഷീദ് കൃഷിയാവശ്യത്തിനായി കിണറ്റില്‍ ഫിറ്റ് ‌ചെയ്തിരുന്ന പമ്പ് സെറ്റാണ് ഇവര്‍ കവര്‍ന്നത്.

ആക്രിക്കടകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുതുശേരിയിലുളള ആക്രികടയില്‍ നിന്നും പമ്പ് കണ്ടെടുത്തത്. കല്ലമ്പലം പോലീസ് ഇന്‍സ്‌പെക്ടര്‍ ഫറോസ് ഐ, എസ്‌ഐ ഗംഗ പ്രസാദ്, അഡീഷണല്‍എസ്‌ഐ അനില്‍, എഎസ്‌ഐ സുനില്‍, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ‌ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →