എംഎല്‍എ നല്‍കിയ ടിവി അനുയായികള്‍ തിരികെ വാങ്ങി

തിരുവനന്തപുരം: അംഗണവാടിയിലേക്ക് നല്‍കിയ ടിവി തിരികെ വാങ്ങി. ഓണ്‍ലൈന്‍ ക്ലാസിനായി ശബരിനാഥന്‍ എംഎല്‍എ യാണ് ടിവി നല്‍കിയത്. അതിന്റെ ഫോട്ടോയെടുത്ത് ഫേയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഒരുമാസം കഴിയും മുമ്പേ എംഎല്‍എയുടെ അനുയായികള്‍ വന്ന് ടിവി തിരിച്ചുവാങ്ങി. തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി പാലക്കോണം കോളനിയിലുളള അംഗണവാടിയിലെ കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനത്തിനായി എംഎല്‍എ ടിവി നല്‍കിയത്. എന്നാല്‍ ഒരുമാസത്തിനകം മുന്‍ വാര്‍ഡ് അംഗം എന്‍എസ് ഹാഷിമിന്റെ നേതൃത്വത്തില്‍ ടിവി തിരികെയെടുത്തുകൊണ്ടുപോവുകയായിരുന്നു. അതോടെ കുഞ്ഞുങ്ങളുടെ പഠനം ബുദ്ധിമുട്ടിലായി

അങ്കണവാടി ജീവനക്കാര്‍ സിപിഎം നേതൃത്വത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ വികെ മനു അംഗണവാടിയിലേക്ക് പുതിയ ടിവി വാങ്ങി നല്‍കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് വിജെ സുരേഷ്, വാര്‍ഡ് അംഗങ്ങളായ അശോകന്‍, അനു തോമസ്, സിപിഐഎം ലോക്കല്‍ കമ്മറ്റിഅംഗം റാഷു തോട്ടുമുക്ക് ,ബ്രാഞ്ച് സെക്രട്ടറി ബിനു നാഗര,ഡിവൈഎഫ്‌ഐയൂണിറ്റ് സെക്രട്ടറി ഉനൈസ് തുരുത്തി എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →