റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന്‌ പ്രത്യേക ടീം രൂപീകരിക്കണമെന്ന്‌ നോര്‍ക്ക

January 27, 2021 - 11:05 am

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകൊപനത്തിന്‌ പ്രത്യേക ടീം രൂപീകരിക്കുന്നത്‌ ഗുണകരമായിരിക്കുമെന്ന്‌ നോര്‍ക്ക ഡയറക്ടറും ബഹാസാദ്‌ ഗ്രൂപ്പ്‌ ചെയര്‍മാനുമായ ജെകെ മേനോന്‍ മുഖ്യമന്ത്രി പിണറായി വിജയനോട്‌ പറഞ്ഞു. നവകേരളം മിഷന്റെ ഭാഗമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍ നഷ്ടപ്പെട്ട്‌ നാട്ടിലെത്തുന്ന പലപ്രവാസികളും സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ അറിയുന്നില്ല . അതുകൊണ്ടുതന്നെ അര്‍ഹരായ കൂടുതല്‍ പേര്‍പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നില്ല. പ്രവാസികളെ ബോധവന്‍മാരാക്കുകയാണ്‌ ആദ്യ ലക്ഷ്യം. സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക ടീം രൂപീകരിക്കുന്നതോടെ ഈ പ്രശ്‌നം ഒഴിവാകുമെന്ന്‌ മാത്രമല്ല തുടര്‍ നടത്തിപ്പിലും ഗുണകരമാകും

സംസ്ഥാനത്തെ തരിശായ കൃഷി ഭൂമികളില്‍ പാട്ടം വ്യവസ്ഥയില്‍ കൃഷി നടത്താനുളള പദ്ധതിയുണ്ട്‌. അതില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ വന്‍ നിക്ഷേപത്തിനും കൃഷി വിപുലീകരണത്തിനും സാധ്യത ഏറെയാണ്‌ . കാര്‍ഷിക വിഭവങങള്‍ വിദേശത്തേക്ക്‌ കയറ്റുമതി ചെയ്യാനും ആകും. പ്രവാസി പുനരുദ്ധാരണ പാക്കേജിനൊപ്പം അമേരിക്ക, യുകെ, ഗള്‍ഫ്‌ മേഖലയിലെ മലയാളികളായ പ്രൊഫഷനലുകള്‍ക്ക്‌ കേരളത്തില്‍ ലോക നിലവാരത്തിലുളള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കാനാവുമെന്നും ജെകെ മേനോന്‍ പറഞ്ഞു.

നോര്‍ക്ക വൈസ്‌ ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി, നോര്‍ക്ക ഗ്രൂപ്പ്‌ ഡയറക്ടറും ആര്‍പി ഗ്രൂപ്പ്‌ സിഇഒയുമായ രവി പിളള, നോര്‍ക്ക ഡയറക്ടറും ആസ്‌റ്റര്‍ ഗ്രൂപ്പ്‌ ചെയര്‍മാനുമായ ഡോ. ആസാദ്‌ മൂപ്പന്‍, നോര്‍ക്ക ഡയറക്ടര്‍മാരായ ഒവി മുസ്‌തഫാ, സിവി റപ്പായി, ഗള്‍ഫാര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ പി മുഹമ്മദാലി ,ലുലുഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്‌ എംഡി ആദിഫ്‌ അഹമ്മദ്‌ എന്നിവരും ലവീഡിയോ കോണ്‍ഫറന്‍സില്‍ പങ്കടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *