ന്യൂഡൽഹി: ദില്ലിയിൽ ട്രാക്ടർ റാലിയിൽ പലയിടത്തും സംഘർഷം. നേരത്തേ പൊലീസിനു നൽകിയ വാക്ക് കർഷക പ്രക്ഷോഭകർ പാലിക്കാത്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ട്രാക്ടര്‍ റാലിക്ക് നേരെ നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗിച്ചു.
സിന്‍ഗുവിലെ കര്‍ണല്‍ ബൈപ്പാസിൽ പൊലീസ് കര്‍ഷകരുമായി ഏറ്റുമുട്ടി. ഷാജഹാന്‍പൂരില്‍ ട്രാക്ടര്‍ റാലി തടയാന്‍ പൊലീസ് ഉയര്‍ത്തിയ ബാരിക്കേടുകള്‍ പൊളിച്ച് നീക്കിയാണ് റാലി മുന്നോട്ട് നീങ്ങിയത്. നേരത്തേ പൊലീസുമായു ണ്ടാക്കിയ കരാർ പ്രകാരം നിശ്ചയിച്ച സമയത്തിലും നേരത്തേ റാലി തുടങ്ങിയതിനാലാണ് പൊലീസ് തടഞ്ഞത്.

