തനിക്കെതിരെയുളള സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് വ്ളോഗര്‍ സുജിത് ഭക്തന്‍

തൃശൂര്‍: വയനാട് മേപ്പാടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ പ്രതീകരിച്ച വ്‌ളോഗര്‍ സുജിത് ഭക്തന്‍. വിനോദ സഞ്ചാര കേന്ദത്തെക്കുറിച്ച് സുജിത് ഒരു വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോ കണ്ടാണ് മരണപ്പെട്ട യുവതി അവിടേക്ക് പോയതെന്നും താന്‍കാരണമാണ് യുവതി ആനയുടെ ചവിട്ടേറ്റ് മരിച്ചതെന്നും ആണ്  ഇപ്പോള്‍ വന്നിരിക്കുന്ന ആരോപണം.  തനിക്കെിരെയുളള ആരോപണങ്ങല്‍ത്ത സുജിത് ഭക്തന്‍ മറുപടി പറയുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രവര്‍ത്തനാനുമതി ഇല്ലാതെ പ്രവര്‍ത്തിച്ചുവരുന്ന ഈ റിസോര്‍ട്ടിന്‍റെ വീഡിയോ പ്രസിദ്ധീകരിച്ചതില്‍ തനിക്കുനേരെ നക്കുന്ന കുപ്രചരണങ്ങള്‍ ടാര്‍ഗറ്റ് ‌ചെയ്തു കൊണ്ടുളള ആക്രമണമാമെന്ന് സുജിത് പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ റിസോര്‍ട്ടുകളും ടെന്‍റും അവിടെയുണ്ട്. ഇത്രയധികം കാലം പ്രവര്‍ത്തിച്ചിട്ടും ഇങ്ങനെ ഒരു അത്യാഹിതം ഉണ്ടായപ്പോള്‍ അതിന് ലൈസന്‍സില്ല, പ്രവര്‍ത്തനാനുമതി ഇല്ലാ എന്നൊക്കെ പറയുമ്പോള്‍ അതില്‍ നിന്ന് മനസിലേക്കേണ്ട ചില കാര്യങ്ങളുണ്ട്. . ലൈസന്‍സില്ലാതെ എങ്ങനെയാണ് അവര്‍ മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചത്. ആരാണ് ഇവര്‍ക്ക പ്രവര്‍ത്തനാനുമതി നല്‍കിയത്. ലൈസന്‍സില്ലെങ്കില്‍ എന്തുകൊണ്ടാണ് ആ സ്ഥാപനത്തിനെതിരെ നടപടി സ്വീകരി ക്കാതിരുന്നത്. ഫോറസ്റ്റിന് സമീപം എന്നുപറയുന്ന ഈ സ്ഥലത്ത് എന്തുകൊണ്ട ഫോറസ്റ്റ് അധികൃതര്‍ ഇത് കണ്ട് നടപടിയെടുത്തില്ല. എന്തുകൊണ്ട് പോലീസ് നടപടിയെടുത്തില്ല, എന്തുകൊണ്ട് പഞ്ചായത്ത് അധികൃതര്‍ നടപടിയെചുത്തില്ല.

ഇത്രയുംകാലം അവിടെ ജോലിചെയ്ത എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേയും ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണ്ടതല്ലേ, തുടങ്ങിയ ചോദ്യങ്ങള്‍ സുജീത് മുന്നോട്ടുവയ്ക്കുന്നു. ഇതൊന്നും പറയാതെ മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ വീഡിയോ പ്രസിദ്ധീകരിച്ച തനിക്കും മറ്റ് വ്‌ളോഗേഴ്‌സിനുമെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിടുകയാണുണ്ടായതെന്ന് സുജിത് പറഞ്ഞു.

കഴിഞ്ഞ ദിവസം വയനാട്ടില്‍ എളിമ്പിലേരി എന്ന സ്ഥലത്ത് എസ്റ്റേറ്റിലുളള റെയിന്‍ ഫോറസ്റ്റ് എന്ന ടെന്റ് സ്‌റ്റേ നടത്തുന്ന സ്ഥലത്ത് താമസിച്ച പെണ്‍കുട്ടി. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു. മരണപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുജിത് പറഞ്ഞു. തുടര്‍ന്ന് സൂജിത് പറയുന്നു..

2018 നവംബര്‍ മാസത്തില്‍ ഞാനും എന്റെ സുഹൃത്ത് ഹൈനസ് ഇക്കയും ചേര്‍ന്ന് സന്ദര്‍ശിച്ച് വീ ഡിയോ എടുക്കുകയും യൂട്യൂബ് ചാനലിലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുളളതാണ്. പ്രസ്തുത വീഡിയോ കണ്ടിട്ട് ആയിരക്കണക്കിനാളുകള്‍ അവിടെ പോയി താമസിച്ചിട്ടുളളതുമാണ്. . കല്ല്യാണത്തിന് ശേഷം ശ്വേതയോടൊപ്പം ഞാന്‍ ഇവിടെ പോയിട്ടുളളതാണ്. യൂ ട്യൂബില്‍ ഈ സ്ഥലത്തെക്കുറിച്ച് മറ്റ് പല വ്‌ളോഗര്‍മാരും ചെയ്ത ധാരാളം വീഡിയോകളും ഉണ്ട്.അപകടം സംഭവിച്ച ശേഷം ഞാനുള്‍പ്പടെ പല വ്‌ളോഗര്‍മാരും അവരവരുടെ വീഡിയോകള്‍ പിന്‍വലിച്ചിട്ടുമുണ്ട്. അനാവശ്യ ചര്‍ച്ചകള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണത്. ഈ സ്‌റ്റേയുടെ പരിസരത്തുതന്നെ മറ്റ് ധാരാളം സേറ്റേകളും റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അതൊന്നും മീഡിയയില്‍ നടക്കുന്ന കുപ്രചരണങ്ങള്‍ ടാര്‍ഗറ്റ്‌ ചെയ്‌തുകൊണ്ടുളള ഒരു അറ്റാക്ക് മാത്രമാണെന്ന് ഞാന്‍ കരുതുന്നു.

കേരളത്തില്‍ വയനാട്ടിലും ഇടുക്കിയിലുപലസ്ഥങ്ങളിലായി നൂറു കണക്കിന്‌ ടെന്റ് ‌ ക്യാമ്പിംഗ്‌ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും തന്നെ ടെന്റ് ക്യാമ്പിംഗ്‌ എന്ന പേരില്‍ സൈസന്‍സ്‌ കിട്ടുന്നില്ല. കാരണം നമ്മുടെ നിയമം അനുവദിക്കുന്നത്‌ ഹോട്ടല്‍, റിസോര്‍ട്ട്സ്, ,സര്‍വീസ്‌ അപ്പാര്‍ട്ട്‌മെന്റ്‌ , ഹോം സ്റ്റേ, എന്നീ കാറ്റഗറിയിലുളള ലൈസന്‍സ്‌ ആണ്. ‌. ഇതില്‍ ഏതെങ്കിലുമൊരു ലൈസന്‍സ്‌ അല്ലെങ്കില്‍ പോലീസ്‌ ക്ലിയറിംഗ്‌ സര്‍ട്ടിഫിക്കറ്റ് എന്നിവയൊക്കെയാണ് ‌ സ്ഥാപനങ്ങള്‍ക്കുണ്ടാ കുന്നത്. ‌. 500 രൂപ മുതലാണ് ഇത്തരത്തിലുളള ടെന്‍റുക ളിലെ താമസത്തിനീടാക്കുന്നത്‌. സൗകര്യങ്ങള്‍ കൂടുന്നതനുസരിച്ച് നിരക്കും കൂടും. വിദ്യാര്‍ത്ഥികളും സാധാരണക്കാരുമാണ് ഇതുപോലുളള സ്ഥലങ്ങള്‍ കൂടുതലായി തെരഞ്ഞടു ക്കുന്നത്‌.ഇപ്പോഴത്തെ ട്രെന്‍റനുസരിച്ച് ടെന്‍റിംഗ് ‌ ക്യാമ്പ്‌ വളരെയധികം കൂടിവന്നപ്പോള്‍ ആയിരക്കണക്കിന്‌ രൂപ വാങ്ങുന്ന റിസോര്‍ട്ടുകള്‍ പോലും പ്രതിസന്ധിയിലായി. ഫാമിലി ആയിട്ടുപോലും ആളുകള്‍ ടെന്റ് ‌ ക്യാമ്പിംഗ്‌ എക്‌സ്‌പീരിയന്‍സ്‌ തേടി പോയി തുടങ്ങി. ഒപ്പം മുക്കിന്‌ മുക്കിന്‌ ടെന്റ് ‌ ക്യാമ്പിംഗ്‌ കേരളത്തില്‍ പലസ്ഥലങ്ങളിലും ഉയര്‍‌ന്നുവന്നു.

വയനാട്ടില്‍ മറ്റൊരു സൈറ്റില്‍ പോയി വീഡിയോ എടുത്ത്‌പ്പോള്‍ ഫാമിലിയായി ഇവിടെ വരരുത്‌ ,സുരക്ഷിതമല്ല എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ ഉണ്ടായ ഭീഷണിവരെ ഞാന്‍ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഞാന്‍ ഗുരുവായൂര്‍ ആനക്കോട്ടയുടെ വീഡിയോ ചെയ്‌തിട്ടുണ്ട് .‌ അത്‌ കണ്ട്‌ അവിടേക്ക്‌ പോയ ഒരാളെ ആന ചവിട്ടി കൊന്നാല്‍ ഞാന്‍ ഉത്തരവാദിയാകുമോ. ക്രൂസ്‌ കപ്പലിന്റെ വീഡിയോ ചെയ്‌തത്‌ കണ്ട്‌ കപ്പല്‍ യാത്രക്കുപോയി കപ്പല്‍ മുങ്ങിയാല്‍ ഞാന്‍ കുറ്റക്കാരനാകുമോ, ഞങ്ങള്‍ വ്‌ളോഗേഴ്‌സ്‌ അവിടെ നിന്നുളള അനുഭവങ്ങളാണ്‌ ഷെയര്‍ ചെയ്യുന്നത്‌. അനധികൃതമെന്ന് തോന്നുന്ന പലസ്ഥലങ്ങളും വീഡിയ ചെയ്യാന്‍ വിളിച്ചിട്ട്‌ ചെയ്യാതെയിരുന്നിട്ടുണ്ട്‌. റെസ്‌റ്റോറന്റ് ‌ വീഡിയോ ചെയ്യാന്‍ പോയിട്ട്‌ ഭക്ഷണം ഇഷ്ടപെടാത്തതുകൊണ്ട് വീഡിയോ ചെയ്യാതെ പോന്നിട്ടുണ്ട്. തട്ടേക്കാടുളള ഒരു റിസോര്‍ട്ടില്‍ വീഡിയോ ചെയ്യാന്‍ പോയപ്പോള്‍ റിസോര്‍ട്ട് അധികാരികള്‍ തെറ്റിദ്ധരിപ്പിച്ച് വനത്തിലേക്ക് കൊണ്ടുപോയി ഉണ്ടായ പ്രശ്‌നത്തിലും തെറ്റ് ‌ തിരുത്തി വീഡിയോ ഡിലീറ്റ് ‌ചെയ്‌തിട്ടുണ്ട്.

ബന്ധിപ്പൂരിലും മസിനഗുഡിയിലും മുതുമലയിലും ഒക്കെ ഫോറസ്‌റ്റ്‌ ഡിപ്പാര്‍ട്ടുമെന്റ് ‌ തന്നെ കാട്ടിനുളളില്‍ താമസമൊരുക്കിയിട്ടുണ്ട്. അതും വേണ്ടത്ര സുരക്ഷുപോലും ഒരുക്കാതെ. ഞാന്‍ ഒരിക്കല്‍ അവിടെ പോയി താമസിച്ചപ്പോള്‍ രാത്രി ആനയിറങ്ങി മറ്റൊരാളടെ വണ്ടിയുള്‍പ്പടെ നശിപ്പിച്ചത്‌ കണ്ടിട്ടുണ്ട്. അതൊക്കെ വീഡിയോയിലും കാണിച്ചിട്ടുണ്ട്. പണം വാങ്ങിയാണ് ‌ പ്രമോഷന്‍സ്‌ ചെയ്യാറുളളത്‌. അങ്ങോട്ട് കാശ്‌കൊടുത്ത് പോയി താമസിച്ചും വീഡിയോ ചെയ്യാറുണ്ട. സൗജന്യമായി പോയി താമസിച്ച് ഭക്ഷണവും കഴിച്ച വീഡിയോ ചെയ്യാറില്ല.പണം വാങ്ങിയോ വാങ്ങാതെയോ ചെയ്യുന്ന വീഡിയോകല്ള്‍ സത്യസന്ധമായി തന്നെയാണ്‌ ചെയ്യാറുളളത്‌.ഉളളത്‌ ഉളളപോലെതന്നെ പറയാറുണ്ട്‌. അതുകൊണ്ടു തന്നെ ശത്രുക്കളും ഏറെയുണ്ട്.

ക്യാമ്പിംഗ്‌ സൈറ്റുകള്‍ നടത്തുന്ന ആളുകള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉടന്‍ തന്നെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുകയും ചെയ്യുമെന്നും പ്രതീക്ഷക്കാം. അപകടം സംഭവിച്ച ക്യാമ്പിംഗ്‌ സൈറ്റ് ‌ലൈസന്‍സില്ലാത്തതാണെങ്കില്‍ അത്‌ ഇത്രയുംകാലം പ്രവര്‍ത്തിക്കാന്‍ മൗനാനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കുക. ദയവായി അനാവശ്യ വിവാദങ്ങളിലോക്ക് എന്നെ വലിച്ചിടാതിരിക്കുക. മരണപ്പെട്ട യുവതിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകണ്ട് സുജിത് ഭക്തന്‍ അവസാനിപ്പിക്കുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →