ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.1.84 ലക്ഷം (1,84,182)പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 1.73% മാത്രമാണ്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ ഭൂരിഭാഗവും രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. ആകെ ചികിത്സയില്‍ ഉള്ളവരുടെ 64.71% കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന്. ആകെ രോഗികളുടെ 39.7% കേരളത്തിലും, 25% മഹാരാഷ്ട്രയിലും ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി 13,298 പേരാണ് രോഗ മുക്തരായത്.13,203 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും കുറഞ്ഞ മരണനിരക്ക്ആയ 131 ആണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ആകെ രോഗമുക്തരുടെ എണ്ണം 1.03 കോടി (1,03,30,084) ആയി ഉയരുകയും ചെയ്തിട്ടുണ്ട്.. 96.83%ആണ് രോഗമുക്തി നിരക്ക്. ചികിത്സയില്‍ ഉള്ളവരുടെയും ആകെ രോഗബാധിതരുടെയും എണ്ണം തമ്മിലുള്ള അന്തരം വര്‍ധിച്ച് 1,01,45,902 ആയി.
2021 ജനുവരി 25 രാവിലെ എട്ടുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 16,15,504 ഗുണഭോക്താക്കള്‍ രാജ്യമെമ്പാടും നടത്തിവരുന്ന വാക്‌സിനേഷന്‍ പ്രക്രിയയിലൂടെ വാക്‌സിന്‍ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 694 സെഷനുകളിലായി 33,303പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ 28,614 സെഷനുകള്‍ നടന്നു. പുതുതായി രോഗമുക്തരായവരുടെ 79.12% വും 9 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 5,173 പേര്‍ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ 1,743 പേരും ഗുജറാത്തില്‍ 704 പേരും രോഗ മുക്തരായി.പുതിയ രോഗബാധിതരുടെ 81.26%വും 6 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ 6,036പേര്‍. മഹാരാഷ്ട്രയില്‍ 2,752 പേര്‍ക്കും കര്‍ണാടകത്തില്‍ 573 പേര്‍ക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു.ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്- 45 പേര്‍. കേരളത്തില്‍ 20 പേരും ഡല്‍ഹിയില്‍ 9 പേരും മരിച്ചു.

