ന്യൂഡല്‍ഹി: 2020ല്‍ ആഗോള തലത്തില്‍ 42 ശതമാനം വിദേശ നിക്ഷേപ വരവ് ഇടിഞ്ഞപ്പോള്‍ നേട്ടം കൈവരിച്ച് ഇന്ത്യ. 13 ശതമാനം വളര്‍ച്ചയാണ് വര്‍ഷം ഇന്ത്യയിലുണ്ടായതെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020ല്‍ ഇത് 859 ബില്ല്യണ്‍ ഡോളര്‍ ആണ കൊവിഡ് വര്‍ഷത്തില്‍ ഇന്ത്യയിലേക്ക് ഒഴുകിയത്.മഹാമാരിയുടെ പുതിയ തരംഗവുമായി ബന്ധപ്പെട്ടുള്ള റിസ്‌കുകള്‍, വാക്സിനേഷന്‍ പദ്ധതിയുടെ വേഗത, സാമ്പത്തിക പാക്കേജുകള്‍, പ്രധാനപ്പെട്ട വളരുന്ന വിപണികളിലെ മാക്രോഇക്കണോമിക് സാഹചര്യങ്ങള്‍, നിക്ഷേപ സാഹചര്യത്തിനു വേണ്ടിയുള്ള ആഗോള നയത്തിലെ അനിശ്ചിതാവസ്ഥ എന്നിവ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്ന്
യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്റ് ഡെവലെപ്മെന്റ് (യുഎന്‍സിടിഎഡി) പുറത്തു വിട്ട 38ാമത് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ട്രെന്‍ഡ്സ് മോണിറ്റര്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്. അതേസമയം, കൊവിഡ് വര്‍ഷത്തില്‍ വികസിത രാജ്യങ്ങളിലാണ് കൂടുതല്‍ നിക്ഷേപ ഇടിവ് രേഖപ്പെടുത്തിയത്. 69 ശതമാനം കുറവ്. 229 ബില്ല്യണ്‍ ഡോളര്‍ മാത്രമാണ് ഈ രാജ്യങ്ങള്‍ക്ക് ലഭിച്ചത്. യൂറോപ്പിലേക്ക് പൂര്‍ണമായും നിക്ഷേപ വരവ് നിലച്ചു. അമേരിക്കയില്‍ നെഗറ്റീവ് 49 ശതമാനം തളര്‍ച്ച ഉണ്ടായി. ഇന്ത്യയില്‍ ഡിജിറ്റല്‍ മേഖലയിലെ നിക്ഷേപമാണ് 13 ശതമാനം വളര്‍ച്ചയ്ക്ക് സഹായിച്ചത്. വികസ്വര സമ്പദ് വ്യവസ്ഥകളില്‍ നെഗറ്റീവ് 12 ശതമാനം തളര്‍ച്ചയുണ്ടായി. 616 ബില്ല്യണ്‍ ഡോളര്‍ മാത്രമാണ് ലഭിച്ചത്. അതേസമയം, വിദേശ നിക്ഷേപ വരവില്‍ വികസ്വര രാജ്യങ്ങളുടെ പങ്ക് 72 ശതമാനം വരും. ആദ്യമായിട്ടാണ് ഇത്രയധികം പങ്ക് വികസ്വര രാജ്യങ്ങള്‍ക്ക് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം എത്തിയത് ചൈനയിലേക്കാണ്.
കൊവിഡ് വര്‍ഷത്തില്‍ വിദേശ നിക്ഷേപത്തില്‍ നേട്ടം കൈവരിച്ച് ഇന്ത്യ: 13 ശതമാനം വളര്‍ച്ച
