ബജറ്റ് 2021: സര്‍ക്കാരിന് കടമ്പയായി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍: വര്‍ക്ക് ഫ്രം ഹോംകാര്‍ക്ക് ആദായ നികുതി ഇളവിന് സാധ്യത

ന്യൂഡല്‍ഹി: കൊവിഡില്‍ ആയിക്കണക്കിന് പേര്‍ക്കാണ് ഇതുവരെ ജോലി നഷ്ടപ്പെട്ടിട്ടുള്ളത്. കൂടാതെ, ശമ്പളത്തില്‍ കുറവു വന്നവരും ഏറെയുണ്ട്. അതിനാല്‍, ജനങ്ങളുടെ കൈയില്‍ ചെലവഴിക്കാനുള്ള കൂടുതല്‍ പണം എത്തിക്കാന്‍ നിര്‍മ്മല സീതാരാമാന്‍ വഴി കണ്ടെത്തുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. സര്‍ക്കാരിന് മുന്നിലുള്ള മറ്റൊരു കടമ്പ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്. കമ്പനികള്‍ ചെലവ് കുറയ്ക്കലിന്റെ ഭാഗമായി നൂറു കണക്കിന് തൊഴിലാളികളെ കഴിഞ്ഞ ഒരു വര്‍ഷമായി ഒഴിവാക്കിയിരുന്നു. അടിസ്ഥാന സൗകര്യ വികസന, നിര്‍മ്മാണ മേഖലകള്‍ക്ക് ഉത്തേജനം നല്‍കുന്നത് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും.കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ടെക്സ്‌റ്റൈല്‍സ്, ചെലവ് കുറഞ്ഞ വീടുകളുടെ നിര്‍മ്മാണം, എം എസ് എം ഇ തുടങ്ങിയ പ്രധാന മേഖലകള്‍ക്ക് സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കും. അതേസമയം, വര്‍ക്ക് ഫ്രം ഹോം തൊഴില്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി കമ്പനികള്‍ കൊവിഡാനന്തരവും വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ നിശ്ചിത ശതമാനം ജീവനക്കാരെ നിലനിര്‍ത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ആദായ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് പ്രമുഖ ദേശീയ വാര്‍ത്താ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാന്‍ ജീവനക്കാര്‍ക്ക് പണം ചെലവാക്കേണ്ട സഹചര്യവും നിലവിലുണ്ട്. വീട്ടില്‍ ഒരു വര്‍ക്ക് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി ചില കമ്പനികള്‍ സഹായവും നല്‍കി വരുന്നുണ്ട്. രാജ്യത്തിന്റെ വിദൂര ദേശങ്ങളില്‍ ഇരുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക് കണടക്ടിവിറ്റി പ്രശ്നങ്ങളും ഉണ്ട്. ഇതിന് പരിഹാരം ലക്ഷ്യമിട്ടുളള പ്രഖ്യാപനങ്ങള്‍ക്കും ബജറ്റില്‍ ഇടം കിട്ടിയേക്കും.പ്രത്യേകിച്ചും ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് നികുതി ഇളവ് നല്‍കാം,” പിഡബ്ല്യുസി ഇന്ത്യയുടെ സീനിയര്‍ ടാക്‌സ് പാര്‍ട്‌നറായ രാഹുല്‍ ഗാര്‍ഗ് അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →