തിരുവനന്തപുരം: സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ട സംഭവത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ജോസ് കെ. മാണി പ്രതികരിച്ചത്.
സര്‍ക്കാരിന്റെ മുമ്പില്‍ പല പരാതികളും വരുമെന്നും അതില്‍ അന്വേഷണം നടന്നേക്കുമെന്നും ഇതിന് മുന്‍പും തെരഞ്ഞെടുപ്പ് സമയത്ത് ആരോപണം ഉയര്‍ന്നുവന്നതാണെന്നും അതിലൊക്കെ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൊടുത്തതാണെന്നും ജോസ് കെ. മാണി പറഞ്ഞു.
സോളാര്‍ കേസില്‍ താന്‍ പരാതി നല്‍കിയ എല്ലാവര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. പരാതിയില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ പോയതോ ജോസ് കെ. മാണി എല്‍.ഡി.എഫില്‍ പോയതോ തന്റെ വിഷയല്ലെന്നുമായിരുന്നു പരാതിക്കാരി പറഞ്ഞത്.