ആലപ്പുഴ ബൈപാസ് ഉദ്ഘാടനം, ചടങ്ങിൽ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രസർക്കാർ

ആലപ്പുഴ: ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രം. മന്ത്രി തോമസ് ഐസക്, പി തിലോത്തമൻ, എംപി മാരായ എ.എം ആരിഫ് , കെ.സി വേണുഗോപാൽ എന്നിവരുടെ പേരാണ് കേന്ദ്രം ഒഴിവാക്കിയത്.

എന്നാൽ, ഇവരെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തണമെന്ന് കാട്ടി സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഈ മാസം 28 നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു ബൈപ്പാസ് നാടിന് സമർപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →