ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഐഇഡി സ്‌ഫോടനത്തില്‍ നാല് പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിബി ജില്ലയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ സൈനികരെ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലേക്ക് വിമാനത്തില്‍ കൊണ്ടുപോയി. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്‌ഫോടനം: പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു
